ബംഗാളി നടൻ നിമു ഭൗമിക് നിര്യാതനായി കൊൽക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര നടൻ നിമു ഭൗമിക് (84) നിര്യാതനായി. ഹൃദയാഘാതം മൂലം സ്വവസതിയിലായിരുന്നു അന്ത്യം. 1935ൽ അവിഭക്ത ബംഗാളിലെ ദിനജ്പുരിലാണ് ജനിച്ചത്. പരേതന് ഒരു മകളുണ്ട്. 60ലധികം സിനിമകളിൽ അഭിനയിച്ച ഭൗമികിൻെറ 'ഗണദേബത', 'ബഗിനി', 'ദാദർ കീർത്തി' തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പിയിൽ ചേർന്ന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ഗഞ്ചിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.