കുതിരാൻ: ദേശീയപാത കുതിരാനിൽ വെള്ളിയാഴ്ച ഉച്ചവരെ വൻ ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രി കണ്ടെയ്നർ ലോറി ഡീസൽ തീർന ്ന് കുതിരാനിൽ നിന്നപ്പോൾ തുടങ്ങിയ ഗതാഗതക്കുരുക്കാണ് വെള്ളിയാഴ്ച ഉച്ചവരെ നീണ്ടത്. രാവിലെ 10 മണിയോടെ തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായി അമ്പലത്തിന് സമീപം റോഡിൽ നിന്നതോടെ കുരുക്ക് വീണ്ടും രൂക്ഷമായി. കനത്ത മഴയിൽ കുതിരാൻ മേഖലയിൽ തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് പെട്ടെന്ന് കടന്ന് പോകാൻ കഴിയാത്തതും സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ ക്രമം തെറ്റിച്ച് വന്നതുമാണ് പ്രശ്നം രൂക്ഷമാക്കിയത്. മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ കുതിരാൻ കടന്നുപോയത്. തൃശൂർ മാർക്കറ്റിലേക്ക് വരുന്ന ചരക്ക് ലോറികൾ കുതിരാൻ കടന്നുപോകുന്ന സമയമായ പുലർച്ചെ മൂന്ന് മുതൽ എട്ട് വരെയുള്ള സമയത്താണ് ദേശീയപാതയിൽ കുരുക്ക് കൂടുന്നത്. ഭാരമേറിയ ചരക്ക്വാഹനങ്ങൾക്ക് റോഡിലെ കുഴിയിൽ പെട്ടെന്ന് ഇറക്കാൻ കഴിയാത്തതും മറ്റ് വാഹനങ്ങൾക്ക് റോഡരികിലേക്ക് വഴിമാറി കൊടുക്കാൻ സാധിക്കാത്തതുമാണ് കാരണം. ശക്തമായ മഴ മാറിയത് മുതൽ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് പതിവാണ്. വഴുക്കുമ്പാറ മുതൽ കൊമ്പഴ വരെയുള്ള ദേശീയപാത ഭാഗത്തെ റോഡിലാണ് പ്രശ്നം. വലുതായി കൊണ്ടിരിക്കുന്ന റോഡിലെ കുഴികൾ ക്വാറി ചെളി കൊണ്ടുവന്ന് മൂടുകയാണ് ദേശീയപാതയിൽ നിർമാണക്കമ്പനി ചെയ്യുന്ന ഏക അറ്റകുറ്റപ്പണി. ആദ്യത്തെ മഴയിൽ തന്നെ ഇത് റോഡിൽ പരന്നൊഴുകി ഗതാഗതം കൂടുതൽ ദുർഘടമാക്കും. ഹൈവേ പൊലീസും പീച്ചി പൊലീസും ഗതാഗതം നിയന്ത്രിച്ചെങ്കിലും അവധി ദിവസമായതിനാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുതൽ ഉണ്ടായത് പ്രശ്നം രൂക്ഷമാക്കി. ചിത്രം: കുതിരാനിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.