അണികൾക്ക് രണ്ടാം പ്രഹരമായി ഇ.പി. ജയരാജൻെറ പ്രസ്താവന തിരുവനന്തപുരം: ബി.ജെ.പിക്കാരെ പോലും കടത്തിവെട്ടി എൻ.ഡി.എ കൺ വീനർ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിൻെറ ഞെട്ടൽ മാറുംമുേമ്പ പ്രവാസികൾ ഉൾപ്പെടെയുള്ള പാർട്ടി അനുഭാവികൾക്ക് പ്രഹരമായി മന്ത്രി ഇ.പി. ജയരാജൻെറ പ്രസ്താവന. 'തുഷാർ വെള്ളാപ്പള്ളിയെ പോലെയാണോ ഗൾഫിലെ ജയിലിൽ കിടക്കുന്ന മറ്റ് ആളുകളെന്നാണ്' സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പിയുടെ ചോദ്യം. കേരള സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലായ കാൽകോടിയോളം പ്രവാസി മലയാളികളും ചില പ്രത്യേക വ്യക്തികളും തമ്മിൽ വ്യത്യാസമുണ്ടെന്ന പ്രസ്താവന സി.പി.എം നേതാക്കളെ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ പാർട്ടി അനുഭാവികളെയും ഞെട്ടിച്ചു. സാമ്പത്തികം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കുടുങ്ങി ധാരാളം പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നുണ്ട്. ദരിദ്ര കുടുംബങ്ങളുടെ അത്താണിയായ പലരും ചതിക്കുഴിയിൽ പെട്ടാണ് വർഷങ്ങളോളം ജയിലിൽ അടയ്ക്കപ്പെടുന്നത്. അപ്പോഴാണ് സാമ്പത്തിക കുറ്റവാളിയെന്ന് ആേരാപിതനായി അറസ്റ്റിലായ തുഷാറിൻെറ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ശുഷ്കാന്തി. പരാതിക്കാരൻെറ വീട്ടിൽ പിന്നാലെ പൊലീസ് ചെന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ ആരോപണ വിധേയൻെറ പക്ഷത്ത് നിന്ന മുഖ്യമന്ത്രിയും മന്ത്രിയും കബളിക്കപ്പെട്ടുവെന്ന് പരാതിയുള്ള ആളുടെ ഭാഗം കേൾക്കാൻ തയാറായില്ലെന്ന ആക്ഷേപം സി.പി.എം അണികൾക്കുണ്ട്. ഇ.പി. ജയരാജൻെറ പ്രസ്താവന സർക്കാറിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന് പ്രഖ്യാപിക്കൽ കൂടിയായി. പ്രവാസി മലയാളികളുടെ ക്ഷേമം മുഖ്യ പരിപാടിയായി സർക്കാർ ആവർത്തിക്കുേമ്പാൾ ചിലർക്ക് കൂടുതൽ പരിഗണന ഉണ്ടെന്ന് മന്ത്രിസഭയിലെ മുതിർന്ന അംഗം പറഞ്ഞത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദമാകും. മുഖ്യമന്ത്രിയുടെ നടപടിയുടെ ആഘാതം കുറയ്ക്കുന്നതിന് പകരം പ്രവാസി കുടുംബങ്ങളിൽ സർക്കാറിൻെറ ഉദ്ദേശ്യശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതാണ് പുതിയ സംഭവമെന്ന് നിരീക്ഷിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.