തൃശൂർ: കിഴക്കുംപാട്ടുകരയിലെ കൈനൂർപാടശേഖരം മണ്ണിട്ട് നികത്തുന്നവർക്കെതിരെ നടപടി എടുക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ കലക്ടർക്ക് നിർദേശം നൽകി. അടിയന്തരപരിഗണന നൽകി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയുടെ മണ്ഡലത്തിൽപെട്ട ഈ പ്രദേശത്ത് നിലംനികത്തുന്ന കാര്യം വെള്ളിയാഴ്ച 'മാധ്യമം' ആണ് പുറത്ത് കൊണ്ടുവന്നത്. ഇതേത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. തൃശൂർ നഗരേത്താട് ചേർന്ന് കിടക്കുന്ന കൈനൂർപാടം ഇതിനകം വൻതോതിൽ നികത്തിക്കഴിഞ്ഞു. പുലർകാലങ്ങളിൽ ജനങ്ങളുടെ ശ്രദ്ധയിൽപെടാതെയാണ് ഭൂമാഫിയ നിലം നികത്തിയിരുന്നത്. മഴ പെയ്തപ്പോൾ ഈ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായത് നിലംനികത്തൽ മൂലം വെള്ളം കയറിയതിനാലാണ്. തുടർന്ന് പ്രദേശത്തുകാർക്ക് ദുരിതാശ്വാസ ക്യാമ്പിനെ ആശ്രയിക്കേണ്ടി വന്നപ്പോഴാണ് വയൽ നികത്തലിൻെറ അപകടം ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്്. ഇവിടെ വെള്ളം ഒഴുകി പോവേണ്ട ഓവുചാലുകൾ പോലും മണ്ണിട്ട് നികത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.