കാഞ്ഞാണി: കാറ്റിൽ കാരമുക്ക് എസ്.എൻ.ജി.എസ് . വിദ്യാർഥികൾ ക്ലാസിലായിരുന്നതിനാൽ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. െബല്ലടിച്ച് കുട്ടികൾ ക്ലാസിൽ കയറിയ നേരത്തായിരുന്നു കാറ്റ് വീശിയടിച്ചത്. തെങ്ങ് ഒടിഞ്ഞ് കെട്ടിടത്തിന് സമീപം വീഴുകയായിരുന്നു. കെട്ടിടത്തിൻെറ മുകളിൽ വീഴാതിരുന്നതും രക്ഷയായി. മുമ്പ് വിദ്യാർഥികൾ പുറത്തായിരുന്നു. മഴയോെടാപ്പമാണ് കാറ്റ് വീശിയടിച്ചത്. വൈദ്യുതി കമ്പികൾ പൊട്ടിവീണു; ഗതാഗതം സ്തംഭിച്ചു എറവ്: ആറാങ്കല്ല് വളവിൽ റോഡരികിലെ പറമ്പിലെ മൂന്ന് തേക്ക് മരങ്ങൾ കടപുഴകി. ഒരു തേക്ക് വീണ് വൈദ്യുതികമ്പികൾ റോഡിൽ പൊട്ടിവീണു. ഇതുമൂലം തൃശൂർ -കാഞ്ഞാണി റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. വൈദ്യുതി വിതരണവും നിലച്ചു. ആറാങ്കല്ല് ഗ്രാമീണ വായനശാലക്ക് സമീപം വീടിൻെറ മുകളിലേക്ക് തേക്ക് മരം വീണു. വൈദ്യുതികമ്പികൾ റോഡിൽ വീണതിനെ തുടർന്ന് വാഹനങ്ങൾ കൈപ്പിള്ളി വഴിയാണ് രാവിലെ തിരിച്ചുവിട്ടത്. പുത്തൻപീടിക വീട്ടിൽ കൊച്ചപ്പൻെറ വീടിൻെറ മുകളിലേക്കാണ് തേക്ക് മരം വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.