കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം ആറാമാത് തവണയും ആവർത്തിച്ച കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സ െക്കൻഡറി സ്കൂൾ ശനിയാഴ്ച മെറിറ്റ് ഡേ ആഘോഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10ന് പണിക്കേഴ്സ് ഹാളിൽ നടക്കുന്ന ആഘോഷം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പരീക്ഷയിൽ 326 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സംസ്ഥാനത്തെ നാലാമത് സർക്കാർ വിദ്യാലയമെന്ന ഖ്യാതി സ്കൂളിന് നേടാനായതായി പി.ടി.എ പ്രസിഡൻറ് എം.ആർ. സുനിൽ ദത്ത്, എസ്. എം.സി ചെയർമാൻ പി.എച്ച്. അബ്ദുൽ റഷീദ്, പ്രിൻസിപ്പൽ ആശ ആനന്ദ്, ഹെഡ്മിസ്ട്രസ് ടി.എ. സീനത്ത് എന്നിവർ പറഞ്ഞു. 37 ഫുൾ എപ്ലസും 31 ഒമ്പത് എപ്ലസും കരസ്ഥമാക്കി. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടുന്ന വിദ്യാലയം എന്ന ബഹുമതി ആറാം തവണയും നിലനിർത്തി. ഹയർ സെക്കൻഡറി പരീക്ഷയിലും 11 ഫുൾ എപ്ലസുകളോടെ ഉന്നത വിജയം കൈവരിച്ചു. എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിലും മികച്ച വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.