കുഞ്ഞാപ്പു തന്ത്രികൾ

കയ്പമംഗലം: പെരിഞ്ഞനം കൊച്ചിപറമ്പത്ത് ബ്രഹ്മശ്രീ (92) നിര്യാതനായി. പെരിഞ്ഞനം കൊച്ചിപറമ്പത്ത് അയ്യപ്പുണ്ണിയുടെ യും ചക്കിപെണ്ണിൻെറയും മകനാണ്. ബ്രഹ്മശ്രീ കോരു ആശാൻെറ ശിഷ്യപ്രധാനിയും വർക്കല ശിവഗിരിയിലെ ശ്രീനാരായണ ഗുരുവിൻെറ സമാധി പ്രതിഷ്ഠ നിർവഹിച്ച കോരുആശാൻെറ സഹകർമികനുമായിരുന്നു. കോരു ആശാൻ വൈദിക സംഘത്തിൻെറ സ്ഥാപക പ്രസിഡൻറും തുടർച്ചയായി 25 വർഷക്കാലം പ്രസിഡൻറ് സ്ഥാനവും വഹിച്ചു. നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം വഹിക്കുന്നു. നൂറിൽ പരം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ഗിരിജ, ഷൈല, ഷീല, അഭിലാഷ്, സുരേഷ്. മരുമക്കൾ: ശിവാനന്ദൻ, പ്രകാശൻ, ഉണ്ണികൃഷ്ണൻ, ഷീന, സിജ്‌ന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.