പട്ടയ സമരക്കാരെ സഹായിച്ച പൊലീസ് പുലിവാൽ പിടിച്ചു

ഒല്ലൂര്‍: പട്ടയം ആവശ്യപ്പെട്ട് മലയോര കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്തവരെ നാട്ടിൽ കൊണ്ടുപോയി വിടാ നുള്ള സന്മനസ്സ് പ്രകടിപ്പിച്ച പൊലീസ് പുലിവാൽ പിടിച്ചു. സമരക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതാണ് പ്രശ്നമായത്. വ്യഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇവരെ വെട്ടക്കാട് സൻെററില്‍ ഇറക്കിവിടാനായിരുന്നു പൊലീസ് ഉദ്ദേശിച്ചത്. എന്നാൽ സ്ത്രീകള്‍ അടക്കമുള്ളവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. അതോടെ വാഹനങ്ങള്‍ പൊലീസ് റോഡ് സൈഡില്‍ നിർത്തിയിട്ടു. വാഹനത്തില്‍ നിന്ന് ഇറങ്ങിയ കുറച്ച് പേര്‍ വാഹനത്തിന് മുന്നിൽ സമരം ആരംഭിച്ചു. ഇതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. മേരി, മുത്തു, മേരി, ജിഷ എന്നിവര്‍ക്കാണ് ദേഹാസ്വാസ്തഥ്യം അനുഭവപ്പെട്ടത്. ഇവർക്ക് പ്രഥമിക ശൂശ്രൂഷ നല്‍കി. എന്നാല്‍ ജിഷയെ പൊലീസ് മര്‍ദ്ദിച്ചതായും പരിക്കുണ്ടെന്നും സമരക്കാര്‍ ആരോപിച്ചു. ഇവരെ ജില്ലാ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലെക്ക് മാറ്റി. ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമരസമിതി പ്രവത്തകരുമായി കലക്ടര്‍ ചര്‍ച്ചനടത്തി ഈ സമയവും സമരസമിതി പ്രവത്തകര്‍ വാഹനത്തില്‍ തന്നെയായിരുന്നു. ഒടുവിൽ സമരം ചർച്ചയിൽഅനുകൂല തീരുമാനം ഉണ്ടായ ശേഷമാണ് ഇവർ പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.