ചെറുതുരുത്തി: കഴിഞ്ഞ നാല് വർഷം ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ദേശമംഗലം പഞ്ചായത്ത് ഭര ണസമിതിക്കെതിരെ ഇടത് മുന്നണി കള്ളപ്രചാരണങ്ങൾ അഴിച്ച് വിടുകയാണെന്നും, ഇതിനെ ജനകീയ പിന്തുണയോടെ ചെറുത്ത് തോൽപിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തികഞ്ഞ പരാജയഭീതിയാണ് ഇടതുപക്ഷത്തിന്. കഴിഞ്ഞ നാല് വർഷമായി ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ലെന്നും അവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.എസ്. ലക്ഷ്മണൻ, റഹ്മത്ത് ബീവി, എം.എസ്. ബീന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.