കലാവിദ്യാർഥികൾക്ക്​ കെ.കരുണാകരൻ സ്​മാരക സ്​കോളർഷിപ്പ്

തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻെറ സ്മരണാർഥം കേരള ലളിതകല അക്കാദമി കലാ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ് പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും സർവകലാശാലകളിലും ചിത്രകല/ശിൽപകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങൾ പഠിക്കുന്ന കേരളീയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/- രൂപ വീതം അഞ്ചുവിദ്യാർഥികൾക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/- രൂപ വീതം അഞ്ചു വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പുകൾ. 2019 ജൂണിൽ ആരംഭിച്ച അക്കാദമിക് വർഷത്തിൽ അവസാനവർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു വർഷത്തേക്കാണ് പരിഗണിക്കുക. കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളർ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തണം. സ്കോളർഷിപ്പ് നിബന്ധനകളും അപേക്ഷ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ ഗാലറികളിലും വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും തപാലിൽ ആവശ്യമുള്ളവർ 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂർ-20എന്ന വിലാസത്തിൽ അയക്കണം. പൂരിപ്പിച്ച അപേക്ഷ അക്കാദമിയിൽ 2019 സെപ്റ്റംബർ അഞ്ചിനകം ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.