പി.ആർ. ഫ്രാൻസിസ് അനുസ്മരണം

ഒല്ലൂർ: ഐ.എൻ.ടി.യു.സി നേതാവായിരുന്ന പി.ആർ. ഫ്രാൻസിസിൻെറ ചരമവാർഷികത്തോടനുബന്ധിച്ച് പി.ആർ. ഫ്രാൻസിസ് സ്മാരക സമിതി സംഘടിപ്പിക്കുന്ന അനുസ്മരണം നാളെ വൈകീട്ട് 5.30ന് ഒല്ലൂർ ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. ഡി.വൈ.എഫ്.ഐ യൂത്ത് സ്ട്രീറ്റ് ഒല്ലൂർ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 15ന് സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും 'വർഗീയത വേണ്ട ജോലി മതി' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥയുടെ വടക്കൻ മേഖല ജാഥ നാളെ ഒല്ലൂരിൽ സമാപിക്കും. ഒല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വൈകീട്ട് നാലിന് അഖിലേന്ത്യാ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഹോളിഫാമിലി ആശുപത്രിക്ക് മുൻവശത്തു നിന്നും വാദ്യമേളങ്ങളോടു കൂടിയ റാലി ഉണ്ടാകുമെന്ന് ഭാരവാഹികളായ സി. അനിൽകുമാർ, റോസൽ രാജ്, റിക്സൻ പ്രിൻസ്, ശരത് ശങ്കർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.