സി.വി. വിശ്വനാഥൻെറ കുടുംബത്തിന് പ്രവർത്തകരുടെ സ്വപ്നഭവനം എരുമപ്പെട്ടി: അന്തരിച്ച കോൺഗ്രസ് പ്രാദേശിക നേതാവും എരുമപ്പെട്ടി പഞ്ചയത്തംഗവുമായിരുന്ന കുട്ടഞ്ചേരി ചേനാട്ട് വീട്ടിൽ സി.വി. വിശ്വനാഥൻെറ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിൻെറ താക്കോൽദാനം ഒമ്പതിന് രാവിലെ ഒമ്പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോൺഗ്രസ് കുട്ടഞ്ചേരി 136ാം ബൂത്ത് കമ്മിറ്റി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് വീട് നിർമിച്ചത്. എട്ടര ലക്ഷം രൂപ ചെലവഴിച്ച് 600 ചതുരശ്ര അടി ചുറ്റളവുള്ള വീടാണ് നിർമിച്ചത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അമ്പലപ്പാട്ട് മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.കെ.ജോസ്, ബൂത്ത് കമ്മിറ്റി പ്രസിഡൻറ് കെ. കണ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. CAP: കുട്ടഞ്ചേരി സി.വി. വിശ്വനാഥൻെറ കുടുംബത്തിന് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച് നൽകുന്ന വീട് കൺവെൻഷൻ എരുമപ്പെട്ടി: പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് കോൺഗ്രസ് കൺവെൻഷൻ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് വി.ആർ. സജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.കെ. കബീർ അധ്യക്ഷത വഹിച്ചു. അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.കെ. ജോസ്, സെഫീന അസീസ്, സി. വി. ബേബി, അതിത വിൻസൻെറ്, പ്രീതി സതീഷ്, പി.എം. ഷൈല, സി.ടി. ഷാജൻ എന്നിവർ സംസാരിച്ചു. ടീം ലീഡറായി റുക്കിയ മഹമ്മദാലിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.