പാവറട്ടി: പാവറട്ടി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി വീണ്ടും യു.ഡി.എഫിന്. ഞായറാഴ്ച നടന്ന പതിനൊന്നംഗ ഭരണസമിതി തെരഞ്ഞടുപ്പിൽ 10 സീറ്റിൽ യു.ഡി.എഫും ഒന്നിൽ സ്വതന്ത്ര സ്ഥാനാർഥിയും ജയിച്ചു. ആകെ 5242 പേരാണ് വോട്ട് ചെയ്തത്. പാവറട്ടി സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ നാല് വരെയായിരുന്നു വോട്ടെടുപ്പ്. അഞ്ച് മുതൽ ആരംഭിച്ച വോട്ടെണ്ണൽ രാത്രി എട്ടോടെ സമാപിച്ചു. ജനറൽ വിഭാഗത്തിൽ കമാലുദ്ധീൻ തോപ്പിൽ, എ.ടി. ആേൻറാ, സി.ടി. മനാഫ്, എ.സി. വർഗീസ്, സി.കെ. തോബിയാസ് എന്നിവരും വനിത സംവരണത്തിൽ സുനിത ബാബു, മീര ജോസ്, ഹനീഷ താജുദ്ദീൻ എന്നിവരും സംവരണത്തിൽ പി.വി. കുട്ടപ്പൻ, ഡിപ്പോസിറ്റിൽ പി.കെ. മുഹമ്മദ് എന്നിവരുമാണ് യു.ഡി.എഫിൽ വിജയിച്ചത്. യു.ഡി.എഫിലെ മേജോ പരാജയപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥിയായ എ.എൽ. കുര്യാക്കുവാണ് ജനറൽ സീറ്റിൽ വിജയിച്ചത്. നാട്ടിക എ.ആർ ഓഫിസിലെ യൂനിറ്റ് ഇൻസ്പെക്ടർ കെ.ജി. അനീഷ് വരണാധികാരിയായിരുന്നു. യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് പി.കെ. രാജൻ, ഒ.ജെ. ഷാജൻ, സലാം വെൻമേനാട്, എം.ടി. ഉമ്മർ സലിം, ഫാറൂഖ് പാവറട്ടി, വി.എം. മുഹമ്മദ് ഗസാലി, മുഹമ്മദ് സിംല, ജോയി ആൻറണി, എം.കെ. അനിൽ കുമാർ, സി.ടി. മനാഫ്, കമാലുദ്ധീൻ തോപ്പിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.