ജനാധിപത്യത്തിൻെറ കരുത്തും ശക്തിയുമാണ് മാധ്യമങ്ങളെന്ന് സ്പീക്കര്‍ കുന്നംകുളം: ജനാധിപത്യത്തിൻെറ കരുത്തും ശക്തിയുമാണ് മാധ്യമങ്ങളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വാര്‍ത്തകള്‍ക്ക് വിശ്വാസ്യതയുടെ അടിത്തറയുണ്ടാകണം. സമൂഹത്തില്‍ അഭിപ്രായ രൂപവത്കരണം സാധ്യമാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ എപ്പോഴും പ്രതിപക്ഷ സ്വഭാവമാണ് പ്രകടിപ്പിക്കേണ്ടതെങ്കിലും അതിര് കവിഞ്ഞ ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും വിപരീതഫലമാണ് സംജാതമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുന്നംകുളം പ്രസ് ക്ലബിൻെറ മാധ്യമ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എ.സി. മൊയ്തീന്‍ പുരസ്‌കാര സമര്‍പ്പണം നിർവഹിച്ചു. മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് മലയാള മനോരമയുടെ കണ്ണൂര്‍ തളിപ്പറമ്പ് ലേഖകന്‍ ഐ. ദിവാകരനും, ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അത്താണി വി 9 കേബിള്‍ന്യൂസ് റിപ്പോര്‍ട്ടര്‍ ടി.ഡി. ഫ്രാന്‍സിസിനുമാണ് സമ്മാനിച്ചത്. കാഷ് അവാര്‍ഡും, ഫലകവും, പ്രശസ്തി പത്രവും കൈമാറി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബി.കെ. ഹരിനാരായണനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ക്ലബ് അംഗങ്ങളുടെ മക്കളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍, മാതൃഭൂമി ന്യൂസ് മേധാവി എം.പി. സുരേന്ദ്രന്‍ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മഹേഷ് തിരുത്തിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. സജിത് സ്വാഗതവും ട്രഷറര്‍ കെ.ആര്‍. ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.