യു.എ.പി.എ ഭേദഗതി: കോൺഗ്രസ് നിലപാട് പ്രതിഷേധാർഹം -ഐ.എൻ.എൽ

ചാവക്കാട്: രാജ്യസഭയിൽ യു.എ.പി.എ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണെന്ന് ഐ.എൻ.എൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ലോക്സഭയിൽ ബഹിഷ്കരിച്ച കോൺഗ്രസ് രാജ്യസഭയിൽ മലക്കം മറിഞ്ഞത് എന്തിനാണെന്ന് വ്യക്തമാക്കണം. ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സി.കെ. ഖാദർ അധ്യക്ഷത വഹിച്ചു. പി.എം. നൗഷാദ്, സൈഫുദ്ധീൻ, റഫീഖ് കടവിൽ, നിഷാദ്, സലാഹുദിൻ, റാഫി, സി. ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.