സർട്ടിഫിക്കറ്റ് വിതരണ മേള

തൃശൂർ: കേരള സർക്കാറും കുടുംബശ്രീ മിഷനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സംയുക്തമായി നടപ്പാക്കുന്ന ഡാറ്റാ ഏൻട്രി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണമേള 'വിഷൻ- 2020' ആളൂർ ഡിജി ടെക്കിൽ നടത്തി. കുടുംബശ്രീ മിഷൻ ജില്ല കോ ഓഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ നൈസൻ അധ്യക്ഷത വഹിച്ചു. ഡി ജിടെക്ക് ഡയറക്ടർ ശുഭ രാജൻ, കുടുംബശ്രീ ചെയർപേഴ്സൻമാരായ രതി സുരേഷ്, ഷീജ, മാനേജർ രാജൻ പൈക്കാട്ട്, അവന്തിക രാജ് തുടങ്ങിയവർ സംസാരിച്ചു. നൂറിലധികം വിദ്യാർഥികൾക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.