സംഭാവന പെട്ടി കവർന്നയാൾ സി.സി.ടി.വിയിൽ

കൊടുങ്ങല്ലൂർ: നഗരത്തിലെ കടയിൽ നിന്ന് സംഭവന പെട്ടി കവർന്നയാൾ സി.സി.ടി.വിയിൽ കുടുങ്ങി. കൊടുങ്ങല്ലൂർ ചന്തപ്പുര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ അൽ ബെയ്ക്ക് ഫുഡ് ഗലറിയിൽ പട്ടാപ്പകൽ നടന്ന കവർച്ചയാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. നല്ല പോലെ വസ്ത്രം ധരിച്ച വിരുതനാണ് കവർച്ച നടത്തിയത്. ഉച്ചക്ക് 12 ഒാടെയാണ് സംഭവം. ബിഗ്ഷോപ്പർ കൈയിൽ കരുതി വന്ന മോഷ്ടാവ് ലെയിം ജൂസ് കുടിച്ച് തന്ത്രപൂർവം സംഭാവന പെട്ടി കവരുന്ന ദൃശ്യമാണ് സി.സി.ടി.വിയിലുളളത്. ബിഗ് ഷോപ്പർ കാഷ് കൗണ്ടറിനോട് ചേർത്ത് പിടിച്ചാണ് പെട്ടി എടുത്തത്. കട ഉടമ ഷാജഹാൻ എത്തിയപ്പോഴാണ് പെട്ടി കാണാതായ കാര്യം ശ്രദ്ധയിൽപെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം അറിഞ്ഞത്. പലരെയും സഹായിക്കുന്നതിൻെറ ഭാഗമായി കൊടുങ്ങല്ലൂർ മർച്ചൻറ്സ് അസോസിയേഷൻ വെച്ചിരുന്നു പെട്ടിയാണ് നഷ്ടപ്പെട്ടത്. ബോക്സിൻെറ മുക്കാൽഭാഗത്തോളം പണം ഉണ്ടായിരുന്നതായി ഷാജഹാൻ പറഞ്ഞു. പണമെടുത്തിട്ട് രണ്ട് മാസത്തിലേറെയായി. ദൃശ്യം കൊടുങ്ങല്ലൂർ പൊലീസിന് കൈമാറി. മുമ്പ് കൊടുങ്ങല്ലൂർ നഗരത്തിൽ ഉൾപ്പെടെ തീരദേശത്ത് സമാന കവർച്ചനടത്തിയിട്ടുള്ളയാളാണ് മോഷ്ടാവ് എന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.