വിദ്യാഭ്യാസത്തെ കാവിവത്കരിക്കൻ സംഘ്​പരിവാര്‍ ശ്രമം മുഖ്യമന്ത്രി

വിദ്യാഭ്യാസത്തെ കാവിവത്കരിക്കൻ സംഘ്പരിവാര്‍ ശ്രമം മുഖ്യമന്ത്രി തിരുവനന്തപുരം: ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയെ സ്വന്തം ചൊല്‍പ്പടിയില്‍ നിര്‍ത്തി കാവിവത്കരിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'സംഘ്പരിവാര്‍ കാലത്ത് മതേതര വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആപ്തവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധികളില്‍ ഒന്നായാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാര്‍ കാണുന്നത്. അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളഞ്ഞ് വര്‍ഗീയതയുടെ രാഷ്ട്രീയം കുത്തിനിറക്കാൻ സിലബസുകൾപോലും അതിനായി പൊളിച്ചെഴുതുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘ്പരിവാറിനെതിരായ വിദ്യാര്‍ഥി ഐക്യം ജെ.എന്‍.യു, ഹൈദരാബാദ് എച്ച്.സി.യു, മദ്രാസ് ഐ.ഐ.ടി, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ കണ്ടതാണ്. രാജ്യത്തിൻെറ മതനിരപേക്ഷ പുരോഗമന നിലനില്‍പിനെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും വിദ്യാര്‍ഥി സമൂഹം വലിയ രീതിയില്‍ തല്‍പരരാണെന്ന് ഇത് വ്യക്തമാക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെമിനാറില്‍ ചീഫ് വിപ്പ് കെ. രാജന്‍ മോഡറേറ്ററായി. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബു, മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ശുഭേഷ് സുധാകരന്‍ സ്വാഗതവും പി. കബീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.