സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫിസിയോ തെറപ്പി

പെരുമ്പിലാവ്: ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഫിസിയോതെറപ്പി യൂനിറ്റ് ആരംഭിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) എന്നീ പദ്ധതിയിൽ നിന്ന് ഏകദേശം രണ്ട് ലക്ഷം രൂപയോളം െചലവഴിച്ചാണ് യൂനിറ്റ് തുടങ്ങിയത്. ഫിസിയോ തെറപ്പിസ്റ്റിനേയും നിയമിച്ചിട്ടുണ്ട്. ആഴ്ചയിൽ നാലു ദിവസം കിടപ്പ് രോഗികളുടെ വീടുകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ആശുപത്രി ഒ.പിയിലും ഫിസിയോ തെറപ്പി സൗകര്യം ലഭിക്കും. മൂന്ന് ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടെ വലിയ ഫീസ് നൽകി സ്വകാര്യ തെറപ്പി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഈ സൗകര്യം ലഭിക്കും. ദിവസേന നൂറുകണക്കിന് പാവപ്പെട്ട രോഗികൾ എത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ഒ.പി, കിടത്തിച്ചികിൽസ, ഡയാലിസിസ് യൂനിറ്റ്, ഹൈടെക് ലബോറട്ടറി, എക്സ്റേ യൂനിറ്റ്, കണ്ണ് പരിശോധന, പാരാപ്പീജിയ രോഗികളുടെ പുനരധിവാസ പദ്ധതി എന്നിവയുടെ പ്രവർത്തനം മാതൃകപരമായി നടക്കുന്നു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം പുഷ്പജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. സുഷമ സംസാരിച്ചു. ഹിഫ്ള് കോഴ്സ് ഉദ്ഘാടനം പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ഖുർആൻ മനഃപാഠകോഴ്സിൻെറ രണ്ടാംഘട്ട ഉദ്ഘാടനം അൻസാരി ചാരിറ്റബ്ൾ ട്രസ്റ്റ് മാനേജിങ് കമ്മിറ്റിയംഗം ഇ.എം. മുഹമ്മദ് അമീൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.സലിൽ ഹസൻ അധ്യക്ഷത വഹിച്ചു. നാലകത്ത് അബൂബക്കർ, സമീർ, വൈസ് പ്രിൻസിപ്പൽ സാഹിറ അഹ്മദ്, സഫിയ ശംസുദ്ദീൻ, ഹബീബ് റഹ്മാൻ, ആസിയ അനീസ്, സൽമാൻ ഫാരിസ് എന്നിവർ സംസാരിച്ചു. പാലക്കാട്- തൃശൂർ ക്ലസ്റ്റർ ഖുർആൻ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടിയ സ്കൂൾ ടീമംഗങ്ങളേയും അധ്യാപകരേയും അനുമോദിച്ചു. ജേതാക്കൾക്കുള്ള അവാർഡുകൾ സെക്ഷൻ മേധാവികളായ നാൻസി, ഒ.എ. ചന്ദ്രൻ, ഷൈനി ഹംസ, റസിയ കോയ, നിമ്മി, ഷബിത എന്നിവർ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.