അഴീക്കോട്: നിർദിഷ്ട അഴീക്കോട് - മുനമ്പം പാലത്തിനും അപ്രോച്ച് റോഡ് നിർമാണത്തിനുമുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനത്തിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിങ് ഇന്ന് രാവിലെ 11ന് അഴീക്കോട് ഐ.എം.യു.പി.സ്കൂളിൽ നടക്കും. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് അംഗങ്ങൾ റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, സ്ഥലം ഉടമകൾ, സാമൂഹിക പ്രത്യാഘാത പഠന സംഘാംഗങ്ങൾ എന്നിവർ പങ്കെടുക്കും. കളമശേരി രാജഗിരി കോളജിലെ സാമൂഹിക ശാസ്ത്ര വിഭാഗമാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.