കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിൽ നൂറോളം വിദ്യാർഥികൾ തനി നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടത്തി. സ്കൂൾ മാനേജർ സി.ഐ. സംഗമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിൽ കർക്കടക മാസത്തിൻെറ പ്രത്യേകതകളെ കുറിച്ചും നാടൻ വിഭവങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും പ്രിൻസിപ്പൽ ശ്രീജ കിഷോർ സംസാരിച്ചു. മുരിങ്ങയില തോരൻ, പ്ലാവില തോരൻ, ഉലുവ പായസം, വിവിധ തരം അടകൾ, ഔഷധക്കഞ്ഞി എന്നിവ പ്രദർശനത്തിന് മാറ്റുകൂട്ടി. പ്രോഗ്രാം കൺവീനർമാരായ ആശാ മോൾ, ആഷാ ജോബി, പി.ടി.എ പ്രസിഡൻറ് കെ.ജി.ശ്രീജിത്ത്, സന്ധ്യ ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.