ചാവക്കാട്: പുന്ന നൗഷാദിൻെറ ഘാതകരെ കുറിച്ച് ദൃക്സാക്ഷികൾ തെളിവ് നൽകിയിട്ടും പൊലീസിൻെറ അന്വേഷണം പതിവ് ശൈലിയിലെന്ന് എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പുന്നയിൽ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിൻെറ വീട്ടിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അദ്ദേഹം. വന്‍ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകം. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഘാതകർ ആരാണെന്നും ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും നാട്ടുകാർക്കറിയാം. കൊലപാതകം നടക്കാനുള്ള ഒരു സാഹചര്യവും പുന്നയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിൻെറ പൊതു ജീവിതത്തേയും രാഷ്ട്രീയത്തേയും അക്രമം കീഴടക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. കേരളത്തില്‍ പൊലീസിന് അഭിമാനിക്കാനുള്ള സാഹചര്യമില്ലെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും ചാക്കോ പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, വാർഡ് കൗൺസിലർ ഷാഹിത മുഹമ്മദ് എന്നിവരും പി.സി. ചാക്കോക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.