തൃശൂർ: . വടക്കേ സ്റ്റാൻഡിൽ സി.പി.ഒ അരുൺജിത്തുമായി ഉണ്ടായ സംഘട്ടനത്തെ തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് ഇയാൾ ഇറങ്ങി ഓടിയത്്. സംഘട്ടനത്തിന് ശേഷം പൊലീസിൻെറ നിർദേശ പ്രകാരം തൃശൂർ ആക്ടസ് പ്രവർത്തകരാണ് ഇയാളെ ആംബുലൻസിൽ കയറ്റി തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിലെക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിയപ്പോൾ ഇയാൾ ആംബുലൻസിൽ നിന്നം ഇറങ്ങിയോടുകയായിരുന്നു. മദ്യപനായ ഇയാളുടെ പേര് അറിയിെല്ലന്നപൊലീസ് വ്യക്തമാക്കി. പരിക്കേറ്റതിൻെറ കാര്യം പൊലീസ് ആക്ടസ് പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നില്ല. പൊലീസുകാരും ആംബുലൻസിൽ കയറിയിരുന്നില്ല. സംഘട്ടനത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അൽപ സമയത്തിനു ശേഷം പൊലീസിൻെറ വണ്ടിയിൽ തൃശൂർ കോർപറേഷൻ ആശുപത്രിയിൽ എത്തിച്ചു. പൊലീസുകാരനുമായാണ് നേരത്തെ ഓടിയയാൾ അടിപിടിയുണ്ടാക്കിയതെന്നു പിന്നീടാണ് മനസിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.