ചെറുതുരുത്തി: ജലസമൃദ്ധിയിൽ ആറാടി മുള്ളൂർക്കര കോട്ടക്കുളം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ നശിച്ചു കൊണ്ടിരിക ്കുന്ന കുളമാണ് നവീകരണത്തിലൂടെ തിരികെ പിടിച്ചത്. ഒന്നര ഏക്കർ വ്യസ്തൃതിയിലുള്ള ഈ കുളം നവീകരണത്തിനായി യു.ആർ. പ്രദീപ് എം.എൽ.എ ഇടപെട്ടാണ് മൈനർ ഇറിഗേഷൻ വകുപ്പിൽനിന്ന് 80 ലക്ഷം രൂപ വാങ്ങിയെടുത്തത്. രാജഭരണകാലത്ത് രാജക്കാൻമാരും പടയാളികളും ആനകളെ കുളിപ്പിക്കാൻ ഈ കുളം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ കാലക്രമേണ കുളം നശിക്കുകയും ചളിയും ചണ്ടിയും നിറഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു. പാടെ നാമാവശേഷമായ കുളം 30 വർഷത്തിന് ശേഷമാണ് കുളത്തിൻെറ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. ഒന്നര ഏക്കർ വിസ്തൃതിയിൽ ഉള്ള കുളത്തിൽ ജലം സംഭരിക്കാൻ കഴിഞ്ഞതോടെ പ്രദേശത്തെ കിണറുകളിലും ജലതോത് ഉയർന്നു. ധാരാളം ആളുകളാണ് ഇവിടെ കുളിക്കാനായി എത്തുന്നത്. കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുളിക്കാനും നീന്തൽ പഠിക്കാനും ഉള്ള സൗകര്യങ്ങളോടുകൂടി ഒതുങ്ങിയ കുളം എല്ലാ കാലത്തും സംരക്ഷിക്കപ്പെടുമെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.