ക്ലാസ്‌ മുറി ഉദ്ഘാടനവും സ്മരണിക പ്രകാശനവും

കേേച്ചരി: എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കൻഡറി സ്കൂളിൻെറ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച പി.എ. സെയ്ത് മുഹമ്മദ് ഹാജി സ്മാരക ബ്ലോക്കിൻെറ ഉദ്ഘാടനവും സ്മരണിക പ്രകാശനവും ടി.എന്‍. പ്രതാപന്‍ എം.പി നിർവഹിച്ചു. നവീകരിച്ച ഓഫിസ് ബ്ലോക്ക് സമസ്ത ജില്ല പ്രസിഡൻറ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്ലിയാരും, ഐ.ടി ലാബ് ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കരീമും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എന്‍.എ. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. എം.ഐ.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി കെ.എസ്.എം ബഷീര്‍ ഹാജി, മാനേജർ കെ.പി. മൊയ്തുട്ടി ഹാജി, പ്രിൻസിപ്പൽ സുജ ഫ്രാന്‍സിസ്, പ്രധാനാധ്യാപകൻ കെ. ലത്തീഫ്, എം.കെ. ആൻറണി, കെ.എം. ഷംസുദ്ദീന്‍, ഡോ. സി.എം. ബിജു, ഷാജു ചാക്കുണ്ണി, പി.ടി. ടിറ്റോ, കെ. രാഹുല്‍ ബാബു, പി.എ. സാദിഖ്, അന്നാസ് സൈമണ്‍ എന്നിവർ സംസാരിച്ചു. നൂറുമേനി വിജയത്തിനൊപ്പം ഇരട്ടിമധുരമായി നസീമയുടെ അധ്യാപക അവാർഡ് കുന്നംകുളം: കുന്നംകുളം മോഡല്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളിനെ തുടർച്ചയായി നൂറ് ശതമാനം വിജയത്തിന് പ്രാപ്തമാക്കി പ്രധാനാധ്യാപിക കെ.എ. നസീമക്കുള്ള പി.ടി.എയുടെ അധ്യാപക പുരസ്കാരം ഇരട്ടിമധുരമായി. മുപ്പത് വര്‍ഷത്തോളം വിവിധ ഗവ. സ്കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച ഇവർ കുന്നംകുളം ബോയ്സ് ഹൈസ്കൂളിൻെറ പുരോഗതിക്കും, പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി ആത്മാർഥമായി പ്രവര്‍ത്തിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടുന്നതിൽ പ്രധാന പങ്ക് ടീച്ചറുടേതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, സ്കൂള്‍ കാമ്പസ് ഹരിതവത്കരണം , സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സംഘാടന മികവ് എന്നിവയും പരിഗണിച്ചു. കുന്നംകുളം നഗരസഭയിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥ കൂടിയാണ് നസീമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.