സോയിൽ ഹെൽത്ത് കാർഡ് വിതരണം

തൃശൂർ: കോർപറേഷനിൽ മണ്ണ് പരിശോധനയുടെ ഭാഗമായി മണ്ണിൻെറ ഫലപുഷ്ടി നിർണയിച്ച് പരിഹാര മാർഗങ്ങളും ശിപാർശകളും രേഖപ്പെടുത്തിയ സോയിൽ ഹെൽത്ത് കാർഡിൻെറ വിതരണോദ്ഘാടനം മേയർ അജിത വിജയൻ നിർവഹിച്ചു. ചെമ്പുക്കാവ് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കൗൺസിലർ കെ. മഹേഷ് അധ്യക്ഷത വഹിച്ചു. കോർപറേഷനിലെ ഒന്ന് മുതൽ ഒമ്പതു വരെയുള്ള ഡിവിഷനുകളിൽ 20 സൻെറും അതിനു മുകളിൽ ഭൂമിയുമുള്ള 2000 കർഷകർക്കാണ് കാർഡ് വിതരണം ചെയ്തത്. മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ സത്യാന്വേഷികളായി വളരണം -ഡോ. ടി.കെ. നാരായണൻ കോലഴി: കുട്ടികൾ സത്യാന്വേഷികളായി വളരണമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പോട്ടോർ കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി.ആർ. ദാസ് അധ്യക്ഷത വഹിച്ചു. കാവ്യാലാപനമത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും സി.ആർ. ദാസ് സമ്മാനിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ബി. വിജയലക്ഷ്മി, സ്‌കൂൾ ലൈബ്രേറിയൻ സി. പ്രവീൺ , സ്‌കൂൾ ക്യാപ്റ്റൻ സതീർത്ഥ്യ ശങ്കർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രേറിയൻ കം ഡോക്യുമെേൻറഷൻ ഓഫിസർ സി.ജി. ഉല്ലാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.