തൃശൂർ: സർഗസ്വരം സാഹിത്യവേദിയുടെ സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരനും ഡോക്യുമൻെററി, ചലച്ചിത്ര സംവിധായകനുമായ കാവിൽ രാജന്. വൈജ്ഞാനിക സാഹിത്യത്തിന് ഡോ. ജയിംസ് ചിറ്റിലപ്പള്ളി, കവിത സമാഹാരത്തിന് ജ്യോതിരാജ് തെക്കൂട്ട്, നോവലിന് ഉണ്ണികൃഷ്ണൻ പുലരി എന്നിവരും അവാർഡിന് അർഹരായതായി പ്രസിഡൻറ് പാങ്ങിൽ ഭാസ്കരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. ടി.ആർ. ശങ്കുണ്ണി, ഗംഗാധരൻ ചെങ്ങാലൂർ, വി.എ. ത്യാഗരാജൻ ആചാര്യ, എൻ. മൂസക്കുട്ടി എന്നിവരാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റിൽ സർഗസ്വരം പതിമൂന്നാം വാർഷിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.