പരീക്ഷഫലം തൃശൂർ: മാർച്ചിൽ നടത്തിയ ഫൈനൽ പ്രഫഷനൽ ബി.എ.എം.എസ് റെഗുലർ/സപ്ലിമൻെററി (2012 സ്കീം), മാർച്ചിൽ നടത്തിയ തേർഡ് പ ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -രണ്ട് സപ്ലിമൻെററി (2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിൻെറയും ഫോട്ടോകോപ്പി എന്നിവക്ക് ഓൺലൈനായി 15നകം അപേക്ഷിക്കണം. റീടോട്ടലിങ് ഫലം ഏപ്രിലിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മൂന്നാം വർഷ ബി.എസ്സി നഴ്സിങ് സപ്ലിമൻെററി, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് സപ്ലിമൻെററി, ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ബി.പി.ടി സപ്ലിമൻെററി, മാർച്ചിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ ബി.പി.ടി സപ്ലിമൻെററി എന്നീ പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.