പാവറട്ടി: നാടൻ വിഭവങ്ങളായ കപ്പയും മത്തിയിലും തുടങ്ങി മൺചട്ടിയും നടീൽ വസ്തുക്കളും അണിനിരത്തിയ മുല്ലേശരിയിലെ ഞാറ്റുവേലച്ചന്തയും കർഷക സഭയും കർഷകർക്ക് ഉത്സവമായി. കൃഷി വിജ്ഞാന സദസ്സുകളും പ്രദർശനങ്ങളും കലാപരിപാടികളും ആസ്വദിക്കാൻ നിരവധി നാട്ടുകാരാണ് ചന്തയിൽ എത്തുന്നത്. മുല്ലേശരി ഗ്രാമപഞ്ചായത്തും കൃഷിഭവനും മുല്ലേശരിസഹകരണ ബാങ്കും സംയുക്തമായി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ബെന്നി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് മുഖ്യാതിഥിയായി. പദ്ധതി ഡയറക്ടർ അനിത കരുണാകരൻ പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ വി.കെ. രവീന്ദ്രൻ, ശ്രീദേവി ജയരാജ്, സീമ ഉണ്ണികൃഷ്ണൻ, ഒ.എസ്. പ്രദീപ്, മിനി മോഹൻദാസ്, ബിജു കുരിയാക്കോട്ട്, അസ്മാബി നിസാർ, എ.കെ. ഹുസൈൻ, മുല്ലേശരി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. ആലി എന്നിവർ സംസാരിച്ചു. ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.