കുന്നംകുളം: സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ കുന്നംകുളത്ത് സ്ഥിരം വേദിയില്ലെന്ന് ആക്ഷേപം.വിവിധ സാംസ്കാരിക സംഘടനകൾ പ്രവർത്തിക്കുന്നയിടത്ത് ഇത്തരം സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും മുന്നിട്ട് വരുന്നില്ലെന്ന് സാഹിത്യകാരൻ വി.കെ. ശ്രീരാമൻ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച നിർദേശം നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ബാർ ഓഡിറ്റോറിയം പൊളിച്ചുനീക്കിയതോടെയാണ് കൂടുതൽ പ്രയാസത്തിലായത്. നാടകത്തിൻെറ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു സ്ഥലമാണ് കുന്നംകുളം. അത് തുടർച്ചയായി സംഘടിപ്പിക്കാൻ കഴിയാതെ പോകുന്നത് സൗകര്യപ്രദമായ വേദി ഇല്ലാത്തതു കൊണ്ടാണ്. സി.വി ശ്രീരാമൻ ട്രസ്റ്റിൻെറ നേതൃത്വത്തിൽ കുന്നംകുളത്ത് സ്മാരക കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനവദിച്ചെങ്കിലും കഴിഞ്ഞ രണ്ട് വർഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സൗകര്യ പ്രദമായ സ്ഥലം നഗരസഭ ചൂണ്ടിക്കാണിക്കാത്തതാണ് ഇതിന് തടസ്സമായിട്ടുള്ളത്.സ്മാരക കേന്ദ്രം സ്ഥാപിക്കാൻ സ്വന്തമായി സ്ഥലമില്ല. സർക്കാർ ഭൂമി ഉപയോഗപ്പെടുത്താൻ നഗരസഭ ചിന്തിച്ചെങ്കിലും റവന്യൂ ഭൂമി ഇത്തരത്തിൽ വ്യക്തികൾക്കോ സംഘടനകൾക്കോ പതിച്ചു നൽകാനാകില്ല. ഇതോടെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാതെ നീളുകയാണ്. രണ്ട് വർഷം മുമ്പാണ് സ്മാരക മന്ദിരം നിർമിക്കാൻ 25 ലക്ഷം സർക്കാർ അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.