മൂന്നയിനിയില്‍ യുവാവിനെ മർദിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ

ചാവക്കാട്: മൂന്നയിനി ബീച്ചിൽ ഓട്ടോ ഡ്രൈവർ പുന്നയൂർ സ്വദേശി മാമ്പുള്ളി മണികണ്ഠനെ (34) മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മൂന്നയിനി സ്വദേശികളായ തെക്കേകാട്ടില്‍ ഷബീര്‍ (31), തട്ടാങ്കര വീട്ടില്‍ മുഹമ്മദാലി (44), ചായില്‍ അഫ്‌സര്‍ (27), എള്ളൂപ്പാട്ട് സുഫീര്‍ (28) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി മൂന്നയിനി ബീച്ച് റോഡിലാണ് സംഭവം. മുഹമ്മദാലിയും മണികണ്ഠ‍ൻെറ സുഹൃത്തും തമ്മിൽ ആരംഭിച്ച വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ മണികണ്ഠൻെറ കാലൊടിഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദലിയുമായി സംഘർഷം നടക്കുന്നതറിഞ്ഞെത്തിയ 15 ഓളം വരുന്ന സംഘം ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ പത്ത് പേരെ പിടികിട്ടാനുണ്ട്. എസ്‌.ഐമാരായ കെ. അബ്ദുല്‍ ഹക്കീം, കെ. പ്രദീപ്കുമാര്‍, എസ്.എസ്‌.ഐ എം.ജെ. ജോഷി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.