സാമുദായിക സംവരണം അട്ടിമറിക്കുന്നു- വേട്ടുവ മഹാസഭ

തൃശൂർ: പട്ടിക ജാതി-വർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഗ്രാൻറും ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന സംവരണാവകാശത്തെ അട്ടിമറിക്കുന്നതാണെന്ന് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒന്നാംക്ലാസിൽ ചേരുന്നതിന് പോലും വരുമാന സർട്ടിഫിക്കറ്റ് വേണമെന്നാണ് ഉത്തരവ്. ഇതിനെതിരെ സമരം ആരംഭിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ കെ. കരുണാകരൻ, കെ. നാരായണൻ, പി.കെ. കൃഷ്ണൻകുട്ടി, രവീന്ദ്രൻ, സുധീർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.