കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ വാർഷികം

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ വാർഷികം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി. കുടുംബശ്രീ അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ, അംഗങ്ങളായ പി.വി.ഉമ്മർകുഞ്ഞി, പി.എ. അഷ്ക്കറലി, പി.എം. മുജീബ്, എം.കെ. ഷൺമുഖൻ, നിത വിഷ്ണുപാൽ, ശരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, ശ്രീബ രതീഷ്, റഫീഖ, തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ഖൈറുന്നിസ അലി സ്വാഗതം പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് പഞ്ചായത്തിലെ 150 ഓളം കുടുംബശ്രീ യൂനിറ്റുകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്ത ഘോഷയാത്ര സംഘടിപ്പിച്ചു. സി.ഡി.എസ് മെമ്പർമാരായ പ്രസന്ന, സിന്ധു, നഫീസക്കുട്ടി, ജയ, റാഹില, സതി, റംല പള്ളത്ത്, ശുഭ, മൈമൂന, കുടുംബശ്രീ അക്കൗണ്ടൻറ് ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ വൈസ് ചെയർപേഴ്സൻ കുമാരി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.