തീരവികസന കോർപറേഷൻ കെട്ടിടങ്ങൾ; ബാധ്യതയാകുന്നതായി നഗരസഭ

ചാവക്കാട്: തീരവികസന കോർപറേഷൻ ദീർഘ വീക്ഷണമില്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ നഗരസഭക്ക് ബാധ്യതയാകുന്നതായി ആക്ഷ േപം. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കാനെന്ന പേരിൽ 2015 ൽ തീരവികസന കോർപറേഷൻ ബ്ലാങ്ങാട് ബീച്ചിൽ നിർമിച്ച ഫിഷർ മെൻ യൂട്ടിലിറ്റി സൻെറർ മുറികൾ വളരെ ചെറുതായതിനാൽ ആരും വാടകക്ക് എടുക്കുന്നില്ല. ഈ സാഹചര്യത്തിൽ മത്സ്യതൊഴിലാളി വിഭാഗത്തിലെ സത്രീകൾക്ക് ദേശീയ നഗര ഉപജീവൻ മിഷൻ പദ്ധതി പ്രകാരം കഫേ സൻെറർ ആരംഭിക്കുന്നതിന് രണ്ട് സ്റ്റാളുകൾ അനുവദിക്കുന്ന കാര്യം ചർച്ചക്ക് വന്നപ്പോൾ കോൺഗ്രസ് നേതാവ് കെ.കെ. കാർത്യായനി എതിർപ്പുമായി എഴുന്നേറ്റു. മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ നിർമിച്ച മുറികൾ ഇങ്ങനെ കഫേ ശ്രീക്ക് വിട്ട് നൽകരുതെന്ന് അവർ പറഞ്ഞു. ബ്ലാങ്ങാട് ബീച്ചിൽ നിന്ന് മത്സ്യബന്ധനോപകരണങ്ങൾ മോഷണം പോകുന്ന സാഹചര്യവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ മുറികൾ ചെറുതായതിനാൽ ആരും വാടകക്ക് എടുക്കാത്ത കാര്യം യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ എൻ.കെ. അക്ബർ ഓർമ്മിപ്പിച്ചു. ഫിഷ് ലാൻറിങ് സമീപത്തെ സോളാർ ഹൈമാസ്റ്റ് വിളക്കും ഇതോടൊപ്പം തിരുവത്രയിൽ സോളാർ ഊർജം ഉപയോഗിച്ച് മത്സ്യം ഉണക്കാനായി നിർമിച്ച കെട്ടിടവും ഉപയോഗ ശൂന്യമാണെന്നും അക്ബർ വിശദീകരിച്ചു. തിരുവത്രയിൽ നിർമിച്ച ഫിഷ് ലാൻഡിങ് സൻെറർ കടലെടുത്ത് നാശമായി. തീരവികസന കോർപറേഷൻ ആരോട് ചോദിച്ചാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്നും തദ്ദേശവാസികൾക്ക് ഒരു ഉപയോഗവുമില്ലാത്ത ഇത്തരം കെട്ടിടങ്ങൾ നഗരസഭക്ക് ബാധ്യതയാകുകയാണെന്നും അക്ബർ പറഞ്ഞു. തീരദേശ വികസന കോർപ്റേഷൻ തിരുവത്ര പുത്തൻ കടപ്പുറത്ത് നിർമിച്ച് നഗരസഭക്ക് വിട്ടുകൊടുത്ത ലൈബ്രറി നിറയെ പുസ്തകങ്ങളുണ്ടായിട്ടും നാട്ടുകാർക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് പി.എ. നാസർ പറഞ്ഞു. ഓരോ വർഷവും വായനാദിനം ആചരിക്കാൻ മാത്രം തുറക്കുന്ന സ്ഥാപനമായി തിരുവത്രയിലെ ലൈബ്രറിയെന്നും അദ്ദേഹം ആരോപിച്ചു. പാലയൂരിൽ ജനവാസ സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസിലെ (എം) ജോ‍യ്സി ആൻറണി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് താൻ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിലെ നെബുലൈസേഷൻ സൗകര്യം ഒരേ സമയം കൂടുതൽ രോഗികൾക്ക് ഉപകരിക്കും വിധം സൗകര്യമുണ്ടാക്കണമെന്നും ജോയ്സി ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിന് എന്‍.കെ. അക്ബര്‍ - ചെയർമാനും - നഗരസഭാ സെക്രട്ടറി ഡോ. ടി.എൻ. സിനി കൺവീനറായും പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. കൗൺസിലർമാരായ എ.എച്ച്. അക്ബര്‍, കെ.കെ.കാർത്യായനി എന്നിവരാണ് അംഗങ്ങൾ. പുന്നയിൽ പുതിയ റേഷന്‍കട അനുവദിയ്ക്കുന്നതിനായി സമ്മതപത്രം താലൂക്ക് സപ്ലൈ ഓഫിസിന് നൽകാനും തീരുമാനിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രന്‍, സബൂറ ബക്കർ, എ.സി.ആനന്ദന്‍, കൗണ്‍സിലർമാരായ എ.എച്ച്. അക്ബര്‍, ടി.എ. ഹാരിസ്, കെ.എസ്. ബാബുരാജ്, നഗരസഭാ സെക്രട്ടറി ഡോ. ടി.എൻ. സിനി.ടി.എന്‍, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ വി. പോള്‍ തോമസ്, അസി. എൻജിനീയര്‍ അശോക് കുമാര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.