ചെറുതുരുത്തി: സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചേലക്കരയില് നിന്നും ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ചൊവ്വാഴ്ച രാവിലെ പൈങ്കുളം റെയില്‍വേ ഗേറ്റിന് സമീപം അപകടത്തില്‍പെട്ടത്. ബസിൻെറ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. തീവണ്ടി കടന്നുപോയതിനുശേഷം റെയില്‍വേ ഗേറ്റ് തുറന്നപ്പോള്‍ ധിറുതിയില്‍ മുന്നോട്ടെടുത്തതാണ് അപകട കാരണം. നിറയെ യാത്രക്കാരുണ്ടായിരുന്നു. ചില്ലുകള്‍ റോഡില്‍ നിന്നും മാറ്റാതിരുന്നത് കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.