വടക്കാഞ്ചേരി: പൊതുജലാശയങ്ങൾ സംരക്ഷിക്കുന്ന വടക്കാഞ്ചേരി നഗരസഭക്ക് പിന്തുണ നൽകുക, സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരുടെ കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരിയിൽ വിളംബര ജാഥയും നഗരസഭ വീണ്ടെടുത്ത ഓട്ടുപാറ കുളത്തിന് സമീപം മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. കവി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി വി.സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ റഷീദ് പാറയ്ക്കൽ, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ആർ. രൂപേഷ്, സി.എ. നിത്യ, സി.ആർ. കാർത്തിക, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം. മൊയ്തു, കെ.ഡി. ബാഹുലേയൻ, എം.ജെ. ബിനോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.