മണ്ണുത്തി: കേരള കാര്‍ഷികസര്‍വകലാശാലയും ജയ്പൂര്‍ നാഷനല്‍ മാര്‍ക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സം ഘടിപ്പിക്കുന്ന ത്രിദിന ശിൽപശാല ആരംഭിച്ചു. 'കാര്‍ഷികവിപണനം വിവരസാങ്കേതികവിദ്യയിലൂടെ' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രയോജനകരമായ രീതിയില്‍ സംഘടിപ്പിക്കുന്ന ശിൽപശാല വിജ്ഞാന വ്യപന വിഭാഗം അസോസിയേറ്റഡ് ഡയറക്ടര്‍ ഡോ. ജയശ്രീ ക്യഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. സത്‌റാം സിങ്, ഡോ. എസ്. ഹെലന്‍, ഡോ. സ്മിത ബേബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.