ശക്തൻ നഗറിലെ ഗുണ്ടാകൊല പ്രതിയെ എത്തിച്ച് തെളിവെടുത്തു

തൃശൂർ: ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കൊലപാതകമുണ്ടായ ശക്തൻ നഗറിലും തർക്കം തുടങ്ങിയ വെളിയന്നൂരിലും വീട്ടിലും പ്രതി വിവേകിനെ എത്തിച്ച് പൊലീസ് തെളിവെടുത്തു. വാക്കുതർക്കമുണ്ടായെന്നും കയർത്ത് സംസാരിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകി. പെരുമ്പിള്ളിശേരി സ്വദേശി ആലുക്കൽ വീട്ടിൽ ബിനോയ് (24) ആണ് തിങ്കളാഴ്ച മരിച്ചത്. തുറിച്ചു നോക്കിയതിൻെറ വൈരാഗ്യത്തിന് അരിച്ചാക്ക് കുത്തിയെടുക്കുന്ന ഹുക്ക് ഉപയോഗിച്ച് കഴുത്തി കൊളുത്തി വലിക്കുകയായിരുന്നു. പുലർച്ചെയുണ്ടായ സംഘർഷത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകമടക്കം നിരവധി കേസുകളുണ്ട്. പൊലീസിൻെറ ഗുണ്ടാലിസ്്റ്റിലടക്കം ഉൾപ്പെട്ടയാളാണ് ഇരുവരും. വെളിയന്നൂരിൽ നിന്നായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം തുടങ്ങിയത്. പിന്നീട് ബൈക്കിൽ ശക്തൻ നഗറിലെത്തുകയായിരുന്നു. ഇവിടെ െവച്ചാണ് കൈേയറ്റവും തുറിച്ചു നോട്ടവുമുണ്ടാകുന്നത്. ശക്തൻ നഗറിലും, വെളിയന്നൂരിലും, വിവേകിൻെറ വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുത്തു. കഴിഞ്ഞ ദിവസം ശക്തൻ നഗറിലുണ്ടായ മറ്റൊരു ഗുണ്ടാ സംഘർഷത്തിൽ പരിക്കേറ്റയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.