കോർപറേഷൻ ആസ്​ഥാന മന്ദിരം: പ്രതിപക്ഷം മേയറെ വളഞ്ഞു

തൃശൂര്‍: ശക്‌തന്‍ തമ്പുരാന്‍ നഗറില്‍ കോര്‍പറേഷന്‍ ആസ്‌ഥാന മന്ദിരം പണിയുന്നതിന്‌ തയാറാക്കിയ പദ്ധതിയുടെ വീഡിയ ോ ഡമോണ്‍സ്‌ട്രേഷനും ഡി.പി.ആര്‍ വിശദീകരണവും നടത്താനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞു. അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നും സ്ഥിരം സമിതികളെ അറിയിക്കാതെയാണ്‌ വിഷയം കൊണ്ടുവന്നതെന്നുമാരോപിച്ചായിരുന്നു സമരം. ഇതോടെ പ്രദര്‍ശനം നടന്നില്ല. വിശദമായ നഗരാസൂത്രണ പദ്ധതി നിലനില്‍ക്കുന്നിടത്തോളം അതിനു വിരുദ്ധമായ പദ്ധതികള്‍ അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെ കൗണ്‍സില്‍ ഹാളില്‍ വീഡിയോ െഡമോണ്‍സ്‌ട്രേഷൻ നടത്താനുള്ള ശ്രമത്തെയും പ്രതിപക്ഷം വിമര്‍ശിച്ചു. ഒടുവിൽ നാലു മണിയോടെ യോഗം ബെല്ലടിച്ചു പിരിച്ചുവിട്ടു. അജണ്ടയില്‍ ഉള്‍പ്പെടാത്ത വിഷയം ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന്‌ കോൺഗ്രസ് സഭാ നേതാവ്‌ എം.കെ. മുകുന്ദന്‍ പറഞ്ഞു. അതേസമയം 2009 മാര്‍ച്ച്‌ 23ലെ കൗണ്‍സില്‍ യോഗ തീരുമാനമനുസരിച്ചാണ്‌ ആര്‍.കെ. രമേശിനെ ശക്‌തന്‍തമ്പുരാന്‍ നഗറില്‍ കോര്‍പറേഷന്‍ ആസ്‌ഥാന മന്ദിരത്തിന്‌ പ്ലാന്‍ വരക്കാന്‍ ഏൽപിച്ചതെന്ന്‌ മേയര്‍ അജിത വിജയന്‍ വ്യക്‌തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.