തൃശൂർ: സി.ബി.എസ്.ഇ സ്കൂളൂകളുടെ കൂട്ടായ്മയായ സഹോദയ കോംപ്ലക്സ് വിജയോത്സവം മാധ്യമ പ്രവർത്തക മിനി മുരിങ്ങാത്തേ രി ഉദ്ഘാടനം ചെയ്തു. പ്ലസ്ടുവിലും പത്താം ക്ലാസിലും മികച്ച വിജയം നേടിയ വിദ്യാർഥികളേയും സ്കൂളുകളേയും അനുമോദിച്ചു. ദേവമാത െപ്രാവിൻഷ്യാൾ ഫാ.വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. സഹോദയ കോംപ്ലക്സ് പ്രസിഡൻറ് ഫാ. ഷാജു എടമന, ജന. സെക്രട്ടറി ഡോ.ദിനേഷ് ബാബു, ട്രഷറർ ബാബു കോയിക്കര, സഹോദയ ഭാരവാഹികളായ വാസുദേവൻ പനമ്പിള്ളി, ഡോ. തോമസ് പി. തോമസ്, പത്താം ക്ലാസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാംറാങ്ക് നേടിയ എ.എൻ. സൽമ, സിറിങ്സ സേവ്യർ, പ്ലസ്ടുവിൽ അഞ്ചാംറാങ്ക് നേടിയ അന്നു ജോൺസൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.