ആമ്പല്ലൂർ: വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം പൊട്ടൻപാടത്തെ നൽകി. വരന്തരപ്പിള്ളി പഞ്ചായത്ത് ജൂനിയർ സൂപ്ര ണ്ടാണ് ഉടമകൾക്ക് നോട്ടീസ് നൽകിയത്. പതിനഞ്ച് ദിവസത്തിനുള്ളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി ലൈസൻസ് എടുക്കുകയോ അല്ലാത്തപക്ഷം പന്നിഫാം പൂട്ടുകയോ വേണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഉത്തരവിൻെറ പകർപ്പ് പന്നിഫാം നടത്തിപ്പുകാരനായ മുൻ പഞ്ചായത്ത് പ്രസിഡൻറും പഞ്ചായത്തംഗവുമായ ഔസേഫ് ചെരടായിക്ക് ഉദ്യോഗസ്ഥർ കൈമാറി. പഞ്ചായത്തംഗം ബെന്നി ചാക്കപ്പൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഔസേഫ് ചെരടായി പന്നിഫാം നടത്തുന്നതെന്ന് ജൂനിയർ സൂപ്രണ്ട് അറിയിച്ചു. പന്നിഫാമിൽ നിന്ന് മലിനജലം പുറത്തേക്കൊഴുക്കിയതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിലാണ് നടപടി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ഉൾപ്പടെയുള്ളവർ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം ഫാമിൽ പരിശോധന നടത്തിയിരുന്നു. രൂക്ഷമായ മാലിന്യപ്രശ്നമാണ് ഫാമിലുള്ളതെന്നും പഞ്ചായത്തിൻെറ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫാം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പൂട്ടണമെന്നുമാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഫാമിൽ പരിശോധന നടത്തിയ ശേഷമാണ് പൂട്ടാൻ ഉത്തരവിട്ടത്. പൊട്ടൻപാടത്ത് പ്രവർത്തിക്കുന്ന മറ്റൊരു പന്നിഫാമും പൂട്ടാൻ പഞ്ചായത്ത് ഉത്തരവിട്ടിട്ടുണ്ട്. പൊട്ടൻപാടത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ നിന്നുള്ള മലിനജലം കുറുമാലിപ്പുഴയിലേക്കാണ് എത്തിയിരുന്നത്. പന്നിഫാം പൂട്ടണമെന്ന് മാസങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴാണ് പഞ്ചായത്ത് നടപടിയെടുത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.