കുതിരാനില്‍ ലോറികള്‍ മറിഞ്ഞ് വഴിയടഞ്ഞു; തുരങ്കപാത തുറന്ന് കുരുക്കഴിച്ചു

പട്ടിക്കാട്: മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാനിൽ കണ്ടെയ്‌നര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച ്ച് മറിഞ്ഞ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുങ്ങി. കുരുക്കഴിക്കാന്‍ വഴി തേടി പൊലീസ് ഒടുവില്‍ തുരങ്ക പാത തുറന്നുകൊടുത്തതോടെയാണ് അഞ്ച് മണിക്കൂറിലധികം നീണ്ട ഗതാഗതകുരുക്കിന് ശമനമായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. കുതിരാന്‍ ഇരുമ്പുപാലത്തിന് സമീപത്താണ് പാലക്കാട് നിന്ന് തൃശൂരിലേക്ക് വന്ന ചരക്ക് ലോറിയും തൃശൂര്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയ കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞത്. ഇവ തമിഴ്നാട്, നാഗാലാൻഡ് രജിസ്ട്രേഷൻ വണ്ടികളാണ്. ഇതോടെ ഇടുങ്ങിയ റോഡിൽ വാഹനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കാന്‍ പറ്റാതെ വാഹനനിര കിലോമീറ്ററുകളോളം നീണ്ടു. അപകടമറിഞ്ഞ് ഹൈവേ പൊലീസും പീച്ചി പൊലീസും സ്ഥലത്തെത്തി. വാഹനനിര നീണ്ടപ്പോൾ ഉന്നത പൊലീസുദ്യോഗസ്ഥർ ഇടെപട്ട് പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾതുരങ്കത്തിലൂടെ കടത്തിവിടാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ നാലോടെ തുരങ്കപാത തുറന്നു. ഏഴോടെ ഗതാഗതകുരുക്കിന് ശമനമായി. അപകടത്തില്‍പെട്ട വാഹനങ്ങള്‍ രാവിലെ റോഡില്‍നിന്ന് മാറ്റി. കുരുക്കഴിഞ്ഞതോടെ തുരങ്കപാത അടക്കുകയും ചെയ്തു. പരിക്കേറ്റ ചരക്ക് ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി തമിഴ് ശെല്‍വനെ തൃശൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.