തിരുവനന്തപുരം: കൺട്രോൾ റൂമുമായുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷോ ഹിന്ദിയോ മാത്രേമ ഉപയോഗിക്കാവൂവെന്നും പ്രാ ദേശിക ഭാഷകൾ ഒഴിവാക്കണമെന്നും നിഷ്കർഷിച്ച് ഉദ്യോർഗസ്ഥർക്ക് ദക്ഷിണ റെയിൽേവയുടെ സർക്കുലർ. സംഭവം വിവാദമായതോടെ രായ്ക്കുരാമാനം സർക്കുലർ പിൻവലിച്ചു. ഇൗമാസം 12നാണ് സെക്ഷൻ കൺട്രോളർമാർ, സ്റ്റേഷൻ സ്റ്റാഫ്, ട്രാഫിക് ഇൻസ്പെക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവർക്ക് ചീഫ് ട്രാൻസ്പോർട്ട് പ്ലാനിങ് മാനേജർ (സി.ടി.പി.എം) സർക്കുലർ അയച്ചത്. ചെന്നൈ ഡിവിഷനിലും ഭാഗികമായി തിരുവനന്തപുരം ഡിവിഷനിലുമാണ് സർക്കുലർ വിതരണം ചെയ്തത്. തുടർന്ന് തമിഴ്നാട്ടിൽ കനത്ത പ്രതിഷേധമുയർന്നു. ഒൗദ്യോഗിക സംവിധാനം കാര്യക്ഷമമാക്കലല്ല, മറിച്ച് സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ദുരുപേയാഗം ചെയ്യുകയാണെന്നായിരുന്നു ആരോപണം. പ്രാദേശിക ഭാഷകളെ ഒൗദ്യോഗിക സംവിധാനങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് പുതിയ ക്രമീകരണത്തിന് പിന്നിലെന്നും ആക്ഷേപമുണ്ടായി. സുരക്ഷാകാരണങ്ങളാലും ആശയവിനിമയത്തിൽ തെറ്റ് കടന്നുകൂടാതെയും കൂടുതൽ വ്യക്തതയുണ്ടാകുന്നതിനുമാണ് പുതിയ നിർദേശമെന്നായിരുന്നു ആദ്യം ഒൗദ്യോഗിക വിശദീകരണമെങ്കിലും പ്രതിഷേധം കനത്തതോടെ സർക്കുലർ പിൻവലിക്കുയായിരുന്നു. ട്രെയിനുകളുടെ സഞ്ചാരവും ഗതാഗതവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അറിയിപ്പുകളും സെക്ഷൻ കൺട്രോളിങ് വിഭാഗത്തിൽ നിന്നാണ് സ്റ്റേഷൻ മാസ്റ്റർമാർക്കും റെയിൽവേ ട്രാഫിക് ഉദ്യോഗസ്ഥർക്കും ലഭിക്കുന്നത്. ഇടതടവില്ലാത്ത ആശയവിനിമയമാണ് നടക്കുക. സാധാരണഗതിയിൽ കേരളത്തിൽ മലയാളത്തിലും തമിഴ്നാട്ടിൽ തമിഴിലുമാണ് ആശയ കൈമാറ്റം. തിരുവനന്തപുരത്തടക്കം ഡിവിഷൻ കൺട്രോൾ റൂമിലുള്ളവരിൽ 95 ശതമാനവും മലയാളികളുമാണ്. വർഷങ്ങളായി പ്രേദശിക ഭാഷയിലും ആവശ്യമെങ്കിൽ ഇംഗ്ലീഷിലുമാണ് വിവരങ്ങൾ കൈമാറുന്നത്. ഇൗ ഘട്ടത്തിലൊന്നും ആശയവിനിമയത്തിൽ കാര്യമായ തകരാറ് വന്നിട്ടില്ലെന്നിരിക്കെ പുതിയ നിർദേശത്തിന് പിന്നിൽ എന്ത് സാഹചര്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെയും ചോദ്യം. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളാണ് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ളത്. ടിക്കറ്റുകളിൽ പ്രദേശികഭാഷ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം റെയിൽവേ കൈക്കൊണ്ടത് രണ്ട് വർഷം മുമ്പാണ്. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.