കോട്ടക്കൽ: ശാസ്ത്ര പഠന മേഖലയിലെ കൗമാര പ്രതിഭകൾക്കായുള്ള കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടക്കും. ദേശീയ തലത്തിലായി സംഘടിപ്പിക്കപ്പെടുന്ന ഈ ഗ്രാൻറ് സയൻസ് ഇവൻറിൽ കേരളത്തിൽനിന്നും മറ്റു സ്റ്റേറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾ മാറ്റുരക്കും. മോഡേൺ സയൻസ്, നെക്സ്റ്റ് ജനറേഷൻ സയൻസ്, ഇസ്‍ലാമും ശാസ്ത്രവും, ശാസ്ത്രം ഇസ്‍ലാമിക സുവർണ കാലഘട്ടത്തിൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തിയെടുക്കുകയാണ് ഒളിമ്പ്യാഡിൻെറ പ്രധാന ലക്ഷ്യം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നാലു റൗണ്ടുകളായാണ് ദേശീയ മത്സരം സംവിധാനിച്ചിരിക്കുന്നത്. വിജയികളാവുന്ന ആദ്യ രണ്ടു ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകരായ ഓരോ അധ്യാപകർക്കും മലേഷ്യയിലെ വിശ്വപ്രസിദ്ധ സർവകലാശാലയായ ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലേക്കുള്ള അക്കാദമിക പര്യടനമാണ് ഒളിമ്പ്യാഡിൻെറ മുഖ്യ ആകർഷണം. മലേഷ്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദർശനവും പര്യടനത്തിലുൾപ്പെടും. കൂടാതെ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയുടെയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയുടെയും കാഷ് പ്രൈസും നൽകുന്നതാണ്. പതിനാലിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ജി.സി.എസ്.ഇ, ഓപൺ സ്കൂൾ തുടങ്ങി ഏത് സിലബസിലെയും സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്കൂളുകൾക്ക് പുറമെ മതഭൗതിക സമന്വയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും പങ്കെടുക്കാം. മത്സരാർഥികൾ www.ibnsinaolympiad.com എന്ന വെബ്സൈറ്റ് വഴിയോ 9744888811 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ ജൂൺ 15നകം രജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾക്ക് +919744888811 എന്ന നമ്പറിൽ ബന്ധപ്പെടണം. മലപ്പുറം കോട്ടക്കൽ റാസി ഇൻറർനാഷനൽ ബോയ്സ് സ്കൂളാണ് ഒളിമ്പ്യാഡിൻെറ സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.