ചാവക്കാട് പൊലീസ് പറയുന്നു; മഴക്കാലമാണ്​ ജാഗ്രതൈ

ചാവക്കാട്: കള്ളന്മാർക്ക് കൊയ്ത്തുകാലമായതിനാൽ ജാഗ്രത മുന്നറിയിപ്പുമായി ചാവക്കാട് പൊലീസ് രംഗത്ത്. വീട്ടുവളപ്പില്‍ കമ്പിപ്പാര, വെട്ടു കത്തി, പിക്കാസ് തുടങ്ങിയ ആയുധങ്ങള്‍ സൂക്ഷിക്കരുതെന്നും വീടിനു മുന്നിലും പിന്നിലും രാത്രി ലൈറ്റുകള്‍ കെടുത്തരുതെന്നും പൊലീസ് നിർദേശിക്കുന്നു. അപരിചിതരായ സന്ദര്‍ശകര്‍, യാചകര്‍, വീട്ടില്‍ വരുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കണമെന്നും അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ അയല്‍ക്കാരെയോ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവര്‍ ടോര്‍ച്ച് വീടുകളില്‍ കരുതുക, വീട് പൂട്ടി പുറത്തു പോകുന്നവര്‍ മോഷ്ടാക്കള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഗേറ്റിന് വെളിയില്‍ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക. വീടിനു മുന്നില്‍ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്താന്‍ ഇടയുള്ളതിനാല്‍ വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കണമെന്നും പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.