നിപയുടെ ഉറവിടം കണ്ടെത്താനാകാത്തത്​ പരിശോധിക്കണം- ചെന്നിത്തല

തൃശൂർ: നിപയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിപ പടര്‍ ന്നുപിടിക്കാതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലും സര്‍ക്കാര്‍ തുടരണം. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം. ആശങ്കപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി ലയനം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കും. ഖാദര്‍ കമീഷന്‍ റിപ്പോർട്ട് തള്ളിക്കളയണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കാനാണ് സര്‍ക്കാർ ശ്രമം. ലയനം നടപ്പിലാക്കും മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണം. തെറ്റായ ലാബ് പരിശോധന റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കേളജാശുപത്രിയില്‍ കീമോതെറപ്പിക്ക് വിധേയയായ ആലപ്പുഴ സ്വദേശിനി രജനിക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.