കെയർഹോം പദ്ധതിയിൽ നിർമിച്ച വീടിെൻറ താക്കോൽ കൈമാറ്റം

കെയർഹോം പദ്ധതിയിൽ നിർമിച്ച വീടിൻെറ താക്കോൽ കൈമാറ്റം തൃശൂർ: കെയർഹോം പദ്ധതിയിൽ നിർമിച്ച വീടിൻെറ താക്കോൽ കൈമാ റ്റം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപിള്ളി. സമൂഹമാധ്യമത്തിലാണ് വിമർശന പരിഹാസവുമായി മന്ത്രിയുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽദാനത്തിനായി ക്ഷണിച്ച സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങളും മന്ത്രി നേർന്നു. ചേർപ്പ് സർവിസ് സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിൽ നിർമിച്ച നാല് വീടുകളുടെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല തിങ്കളാഴ്ചയാണ് നിർവഹിച്ചത്. കോൺഗ്രസിൻെറ നേതൃത്വത്തിലുള്ളതാണ് ബാങ്കിൻെറ ഭരണസമിതി. വീടിൻെറ താക്കോൽദാന പരിപാടിയുടെ ചിത്രമുൾപ്പെടെ രമേശ് ചെന്നിത്തല തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിച്ചത് പകർത്തിയാണ് മന്ത്രി കടകംപിള്ളിയുടെ വിമർശനം. പ്രളയാനന്തര കേരളത്തിൻെറ പുനർനിർമാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയ‍ൻെറ നിർദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതാണ് കെയർഹോം പദ്ധതിയെന്ന് വിശദീകരിച്ച മന്ത്രി, പ്രതിപക്ഷ നേതാവിൻെറ അറിവിലേക്കെന്ന് പറഞ്ഞും കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കെയർഹോം പദ്ധതിയിലൂടെ സംസ്ഥാനത്ത് 2000 വീടുകൾ സഹകരണ വകുപ്പ് നിർമിച്ച് നൽകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ 228 വീടുകളുടെ താക്കോൽദാനം നിർവഹിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഇതുവരെയായി 1200 ഓളം വീടുകളുടെ താക്കോൽദാനം നടന്നു. ബാക്കിവരുന്ന വീടുകളുടെയും നിർമാണം ഉടൻ തന്നെ പൂർത്തീകരിച്ച് കൈമാറും. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കാനും സർക്കാറിൻെറ നവകേരള നിർമാണത്തിൽ പങ്കാളിയാവാനും കഴിയട്ടെയെന്നും കടകംപിള്ളി കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.