പുകയില വിരുദ്ധദിനാചരണം

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആ ചരിച്ചു. സ്കൂളിൽ നടന്ന പുകയില വിരുദ്ധ ദിനം പ്രിൻസിപ്പൽ ഗീതാ ജോസഫ് ഉദ്ഘാടനം ചെയ്തു. ടുബോക്കോ ആൻഡ് ലങ് ഹെൽത്ത് എന്ന പ്രമേയത്തെക്കുറിച്ച് പ്രിൻസിപ്പൽ സന്ദേശം നൽകി. വിദ്യാർഥികൾക്ക് ആർ. ശ്വേത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സി. സരിൻ അധ്യക്ഷത വഹിച്ചു. നന്ദകൃഷ്ണൻ, അനുശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.