പെരുമ്പിലാവ്: കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചാലിശ്ശേരിയിൽ സംഗീത, നൃത്ത, അഭിനയ പ രിശീലനം ആരംഭിച്ചു. നിത്യഹരിത കലാലയത്തിൻെറ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകൾ ആരംഭിച്ചത്. ശനി, ഞായർ, ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ നടക്കുന്ന ക്ലാസുകളിൽ 50ൽ പരം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പരിശീലനത്തിൽ മികവ് പ്രകടിപ്പിക്കുന്നവരെ പങ്കെടുപ്പിച്ച് കലാവതരണങ്ങൾ നടത്തും. നിത്യഹരിത കലാലയം റസാക് കേേച്ചരിയും കലാപരിശീലന ക്ലാസുകൾ ടി.എ. ഡെന്നി മാസ്റ്ററും ഉദ്ഘാടനം ചെയ്തു. കാഥികൻ മണി ചിറമനേങ്ങാട് അധ്യക്ഷത വഹിച്ചു. കലാലയം ചെയർമാനും സംഗീത സംവിധായകനുമായ കെ.ടി. വേലായുധൻ, കുന്നംകുളം ചിത്രംബരി പ്രിൻസിപ്പൽ ശിവദാസ്, ശ്രീദേവി, ദാസ് കുന്നത്ത്, ബാലകൃഷ്ണൻ ചാലിശ്ശേരി, ജോസഫ് ദയാനന്ദ്, സി.ഐ. ഡേവിഡ് ചിന്നൻ, എം.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.