തൃശൂർ: സംഗീത സംവിധായകനും ഗിറ്റാർ ആർട്ടിസ്റ്റുമായ പി.ഡി. തോമസ് തൃശൂർ ആകാശവാണിയിൽനിന്ന് വിരമിച്ചു. ബംഗളൂരുവിൽ ന ടന്ന ആകാശവാണി സംഗീത സമ്മേളനം, ദൂരദർശൻ പരിപാടികൾ ഉൾപ്പെടെ നിരവധി സ്റ്റേജ് ഷോകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ആകാശവാണിക്കുവേണ്ടി ലളിത ഗാനങ്ങളും, സംഗീത പാഠങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംഗീത സംവിധാനത്തിന് കലാകാരന്മാർക്കുള്ള ആകാശവാണിയുടെ ഉന്നത പദവിയായ ടോപ് ഗ്രേഡ് നൽകി ആകാശവാണി ഡയറക്ടർ ജനറൽ ഈയിടെ ആദരിച്ചു. 1994 ഡിസംബറിൽ കോഴിക്കോട് ആകാശവാണിയിൽ ചേർന്ന തോമസ് ഒരു വർഷത്തിനുശേഷമാണ് തൃശൂരിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.